Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhishek Banerjee

സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി; അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: നേ​ത്ര​ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി. പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പ് ത​ള്ളി​യാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നും ഇ​ഷ്ട​മു​ള്ള ചി​കി​ത്സ തെ​ര​ഞ്ഞെ​ടു​ക്കാ​നും ഓ​രോ വ്യ​ക്തി​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

മൂ​ന്നാ​ഴ്ച​ത്തെ വി​ദേ​ശ​യാ​ത്ര​യ്ക്കാ​ണ് ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ൽ​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​ക സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ 15ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്നും വി​ദേ​ശ​ത്തേ​ക്ക് പോ​യാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ എ​സ്.​വി. രാ​ജു വാ​ദി​ച്ചു. എ​ന്നാ​ൽ കേ​സു​ക​ൾ ഗു​രു​ത​ര സ്വ​ഭാ​വ​ത്തി​ലു​ള്ള​ത​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഗു​രു​ത​ര കേ​സു​ക​ളു​ള്ള​വ​ർ​ക്കു​പോ​ലും മു​മ്പ് വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മാ​ന വി​വ​ര​ങ്ങ​ൾ, വി​ദേ​ശ​ത്തെ താ​മ​സ​സ്ഥ​ലം, ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​ശു​പ​ത്രി​യു​ടെ​യും വി​വ​ര​ങ്ങ​ൾ എ​ന്നി​വ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

National

അ​ധി​കാ​ര​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​യും മ​മ​ത​യ്ക്ക് ന​ഷ്ട​മാ​കു​മോ? തൃ​ണ​മൂ​ൽ പി​ള​ർ​പ്പി​ലേ​ക്കെ​ന്ന് സൂ​ച​ന

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പി​ള​ർ​പ്പി​ലേ​ക്കെ​ന്ന് സൂ​ച​ന. പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​ന​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ടി​എം​സി പി​ള​ർ​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി വി​മ​ത​ൻ റി​ത​ബ്ര​ത ബാ​ന​ർ​ജി​യെ ആ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ ശോ​ഭ​ൻ​ദേ​ബ് ച​തോ​പാ​ധ്യാ​യ​യെ ആ​ണ് മ​മ​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ നേ​തൃ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. 80 എം​എ​ൽ​എ​മാ​രി​ൽ 50 പേ​രു​ടെ പി​ന്തു​ണ റി​ത​ബ്ര​ത ബാ​ന​ർ​ജി​ക്കു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​തോ​ടെ റി​ത​ബ്ര​ത ബാ​ന​ർ​ജി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​ൻ വി​മ​ത വി​ഭാ​ഗം നീ​ക്കം തു​ട​ങ്ങി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​പി​ച്ച് റി​ത​ബ്ര​ത ബാ​ന​ർ​ജി​യെ​യും മ​റ്റൊ​രു എം​എ​ൽ​എ​യാ​യ സ​ന്ദീ​പ​ൻ സാ​ഹ​യെ​യും തി​ങ്ക​ളാ​ഴ്ച ടി​എം​സി പു​റ​ത്താ​ക്കി​യി​രു​ന്നു.

വി​മ​ത വി​ഭാ​ഗം ത​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ ടി​എം​സി എ​ന്ന് സ്പീ​ക്ക​ർ​ക്ക് മു​ന്നി​ൽ അ​വ​കാ​ശ​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം നേ​താ​ക്ക​ളു​ടെ എ​തി​ർ​പ്പ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യോ​ടാ​ണെ​ന്നാ​ണ് വി​വ​രം.

ഞാ​യ​റാ​ഴ്ച മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ടി​എം​സി​യു​ടെ 80 എം​എ​ൽ​എ​മാ​രി​ൽ 60 പേ​രും പ​ങ്കെ​ടു​ത്തി​ല്ല. അ​സം​തൃ​പ്ത​രാ​യ ടി​എം​സി എം​എ​ൽ​എ​മാ​രെ ഒ​പ്പം നി​ർ​ത്താ​നും പാ​ർ​ട്ടി പി​ള​ർ​പ്പി​ൽ എ​ത്താ​തി​രി​ക്കാ​നു​മു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് മ​മ​ത ബാ​ന​ർ​ജി.

 

 

 

 

National

തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​ന്നു, ക​ല്യാ​ൺ ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ ര​ണ്ടാ​മ​നും എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ക​ല്യാ​ൺ ബാ​ന​ർ​ജി എം​പി​ക്ക് നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യി.

സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഹു​ഗ്ലി​യി​ലെ ച​ണ്ഡി​ത​ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ച്ചാ​ണ് ക​ല്യാ​ൺ ബാ​ന​ർ​ജി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ങ്ങ​ളു​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ ച​ണ്ഡി​ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു എം​പി​യും ടി​എം​സി പ്ര​വ​ർ​ത്ത​ക​രും. ഈ ​സ​മ​യ​ത്ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ടി​എം​സി​ക്ക് എ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ​യും സം​ഘ​ർ​ഷ​ത്തെ​യും നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ല്യാ​ൺ ബാ​ന​ർ​ജി​യു​ടെ ത​ല​യ്ക്ക് അ​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം ഇ​രു കൈ​ക​ളും ത​ല​യി​ൽ വ​ച്ച് നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം ന​ന​ഞ്ഞ തൂ​വാ​ല ത​ല​യി​ൽ അ​മ​ർ​ത്തി​പ്പി​ടി​ച്ച് നി​ല​ത്തി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹം റോ​ഡി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ സോ​നാ​ർ​പൂ​രി​ൽ വ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ ക​ല്ലേ​റും ആ​ക്ര​മ​ണ​വു​മു​ണ്ടാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. ‌‌‌

ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ ബി​ജെ​പി ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് ക​ല്യാ​ൺ ബാ​ന​ർ​ജി ആ​രോ​പി​ച്ചു. സ്ഥ​ല​ത്ത് നി​ല​വി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യും കേ​ന്ദ്ര​സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

National

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ സോ​നാ​ർ​പൂ​രി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ജ​ന​ക്കൂ​ട്ടം അ​ദ്ദേ​ഹ​ത്തി​ന് നേ​രെ ക​ല്ലു​ക​ളും മു​ട്ട​ക​ളും എ​റി​യു​ക​യും ക​ള്ള​ൻ എ​ന്ന് വി​ളി​ക്കു​ക​യും ചെ​യ്തു. ഒ​രു ക്രി​ക്ക​റ്റ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം ജ​ന​ക്കൂ​ട്ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ വ്യാ​പ​ക അ​ക്ര​മ​ത്തി​ൽ നി​ര​വ​ധി തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. മ​രി​ച്ച​യാ​ളു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തു.

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യോ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സോ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്, പോ​ലീ​സ് ഈ ​സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

National

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റം, മു​ട്ട​യേ​റ്; ക​ള്ള​ൻ എ​ന്ന് വി​ളി​ച്ചു

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മ​വും മു​ട്ട​യേ​റും. ‌

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​യാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ സ​ന്ദ​ർ​ശി​ക്കാ​ൻ സൗ​ത്ത് 24 പ​ർ​ഗാ​നാ​സി​ലെ സോ​നാ​ർ​പൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഷേ​കി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ കൂ​ടി​യാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ത​ട​ഞ്ഞ ജ​ന​ക്കൂ​ട്ടം, അ​ദ്ദേ​ഹ​ത്തെ ക​ള്ള​ൻ, ക​ള്ള​ൻ എ​ന്നു വി​ളി​ച്ചു. ഹെ​ല്‍​മെ​റ്റ് ധ​രി​ച്ച് ന​ട​ന്നു നീ​ങ്ങി​യ അ​ഭി​ഷേ​കി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷ​യൊ​രു​ക്കി പു​റ​ത്തെ​ത്തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ആ​ക്ര​മ​ണം ബി​ജെ​പി​യു​ടെ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലാ​ണെ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി ആ​രോ​പി​ച്ചു.

അ​ധി​കൃ​ത​രെ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​ട്ടും മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി ആ​രോ​പി​ച്ചു.

National

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ പി​ൻ​വ​ലി​ച്ച് പോ​ലീ​സ്

കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ വ​സ​തി​ക്കും ഓ​ഫീ​സി​നും അ​നു​വ​ദി​ച്ചി​രു​ന്ന സു​ര​ക്ഷ പോ​ലീ​സ് പി​ൻ​വ​ലി​ച്ചു. കോ​ൽ​ക്ക​ത്ത​യി​ലെ ഹ​രീ​ഷ് മു​ഖ​ർ​ജി റോ​ഡി​ലു​ള്ള വ​സ​തി​ക്കും കാ​മ​ക് സ്ട്രീ​റ്റി​ലെ ഓ​ഫീ​സി​നു​മു​ള്ള സു​ര​ക്ഷ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ൾ പോ​ലീ​സ് പി​ൻ​വ​ലി​ച്ച​ത്. ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്‌​സ​ഭാം​ഗം​കൂ​ടി​യാ​ണ് അ​ഭി​ഷേ​ക് മു​ഖ​ർ​ജി.

അ​തേ​സ​മ​യം അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കു​ള്ള സു​ര​ക്ഷ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യു​ടെ കാ​ളീ​ഘ​ട്ടി​ലെ വ​സ​തി​ക്ക് മു​മ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സു​ര​ക്ഷാ​ബാ​രി​ക്കേ​ഡു​ക​ൾ പോ​ലീ​സ് നീ​ക്കം​ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ളെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.

National

തൃണമൂലിന് 225 സീറ്റ് കിട്ടുമെന്ന് അഭിഷേക് ബാനർജി

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ 225 സീ​​റ്റ് നേ​​ടി തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​രം നി​​ല​​നി​​ർ​​ത്തു​​മെ​​ന്ന് പാ​​ർ​​ട്ടി ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി.

ബാ​​ല്ലി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​ൻ​​കൂ​​ടി​​യാ​​യ അ​​ഭി​​ഷേ​​ക്.

“ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ​​ത്ത​​ന്നെ ത​​ങ്ങ​​ൾ സെ​​ഞ്ചു​​റി പി​​ന്നി​​ട്ടു. ര​​ണ്ടാം ഘ​​ട്ടം ക​​ഴി​​യു​​ന്പോ​​ഴേ​​ക്കും ഡ​​ബി​​ൾ സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കും.

225 സീ​​റ്റി​​ൽ കു​​റ​​യാ​​തെ നേ​​ടും”-അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി പ​​റ​​ഞ്ഞു. 2021ൽ ​​തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് 213 സീ​​റ്റാ​​ണു നേ​​ടി​​യ​​ത്. ബം​​ഗാ​​ളി​​ൽ ര​​ണ്ടാം ഘ​​ട്ടം തെ​​ര​​ഞ്ഞെ​​ടു​​പ്പ് 29നാ​​ണ്.

National

ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ‌ തൃ​ണ​മൂ​ലി​നൊ​പ്പ​മാ​ണ്; വീ​ണ്ടും ഭ​ര​ണ​ത്തി​ലെ​ത്തും: അ​ഭി​ഷേ​ക് ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ൻ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തൃ​ണ​മൂ​ൽ ഭ​ര​ണം നി​ല​നി​ർ​ത്തു​ക എ​ന്നും അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌ തു​ട​രേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ത്തെ പു​രോ​ഗ​തി​യി​ലേ​യ്ക്ക് ന​യി​ച്ച​ത് മ​മ​താ സ​ർ​ക്കാ​രാ​ണ്. ഇ​ട​ത് ഭ​ര​ണ​ത്തി​ൽ ത​ക​ർ​ന്ന സം​സ്ഥാ​നം ഇ​ന്ന് മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റു​ക​യാ​ണ്.'-​അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളും തൃ​ണ​മൂ​ലി​നൊ​പ്പ​മാ​ണ്. മ​മ​താ സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും വ​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്യാ​നാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

National

ബി​ജെ​പി എ​ന്ത് ചെ​യ്തി‌​ട്ടും കാ​ര്യ​മി​ല്ല; ബം​ഗാ​ളി​ൽ തൃ​ണ​മൂ​ലി​നെ തോ​ൽ​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല: അ​ഭി​ഷേ​ക് ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി ദേശീയ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തൃ​ണ​മൂ​ൽ മി​ക​ച്ച വി​ജ​യം നേ​ടി ഭ​ര​ണം തു​ട​രു​മെ​ന്നും അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ‌​ട്ടു.

"ബം​ഗാ​ൾ തൃ​ണ​മൂ​ലി​ന്‍റെ കോ‌​ട്ട​യാ​ണ്. അ​വി​ടെ ഞ​ങ്ങ​ളെ തോ​ൽ​പ്പി​ക്കാ​ൻ ഒ​രു പാ​ർ​ട്ടി​ക്കും സാ​ധി​ക്കി​ല്ല. ജ​ന​ങ്ങ​ൾ മ​മ​താ ബാ​ന​ർ​ജി​ക്കൊ​പ്പ​മാ​ണു​ള്ള​ത്. സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​വി​ശ്വാ​സ​മാ​ണ്.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് ബി​ഹാ​ർ ഒ​ക്കെ പി​ടി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ബം​ഗാ​ളി​നെ അ​തു പോ​ലെ കാ​ണ​രു​ത്. ഇ​വി​ടെ എ​ന്ത് ചെ​യ്തി​ട്ടും കാ​ര്യ​മി​ല്ല. ബി​ജെ​പി​ക്ക് ജ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല.'-​അ​ഭി​ഷേ​ക് കൂ‌​ട്ടി​ച്ചേ​ർ​ത്തു.

National

ബി​ജെ​പി പാ​മ്പാ​ണ്, അ​വ​രെ അ​ടു​പ്പി​ക്ക​രു​ത്; തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ പ​രാ​ജ​യം ഉ​റ​പ്പാ​ക്ക​ണം: അ​ഭി​ഷേ​ക് ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി. മ​മ​ത​യ്ക്ക് വേ​ണ്ടി സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​മെ​ന്നും അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ജെ​പി പാ​ന്പാ​ണ്. അ​വ​ർ സ്നേ​ഹ​ത്തോ​ടെ അ​ടു​ത്ത് കൂ​ടും. എ​ന്നി​ട്ട് കൊ​ത്തു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട് അ​വ​രെ ഒ​രി​ക്ക​ലും അ​ടു​പ്പി​ക്ക​രു​ത്. അ​വ​ർ ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തെ ത​ക​ർ​ക്കും.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ങ്ങ​ൾ ബി​ജെ​പി​ക്ക് മ​റു​പ​ടി കൊ​ടു​ക്ക​ണം. ബം​ഗാ​ളി​ൽ അ​വ​ർ​ക്ക് ഒ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​കി​ല്ലെ​ന്ന് അ​വ​രെ മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ണം.'-​സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​രോ​ട് അ​ഭി​ഷേ​ക് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ലി​പു​ർ​ദ്വാ​റി​ലെ ടി​എം​സി​യു​ടെ റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ പ്ര​തി​ക​ര​ണം. ഭ​ര​ണ​ഘ​ട​ന​യെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up